തിരുവനന്തപുരത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം യാത്രക്കാർക്ക് നിസ്സാര പരിക്ക്തിരുവനന്തപുരത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. വര്‍ക്കലയില്‍ നിന്നും കാപ്പിലേക്ക് പോയ സ്വകാര്യബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്.

അമിത വേഗതയിലെത്തി ഓവര്‍ടേക്ക് ചെയ്യുന്നിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ബസിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഗുരുതര പരുക്കുകളില്ല.


വൈകിട്ട് നാലിനാണ് സംഭവമുണ്ടായത്.വര്‍ക്കലയില്‍ നിന്നും കാപ്പിലേക്ക് പോയ ശ്രീനന്ദനം ബസ്സ് , മാന്തറ ക്ഷേത്രം പോകുന്ന മാനസ്സ്‌ എന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍മാരെ അടക്കം ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു.

Post a Comment

Previous Post Next Post