അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു

  മലപ്പുറം 


കോ​ഡൂ​ര്‍ ഒ​റ്റ​ത്ത​റ​യി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. ഒ​റ്റ​ത്ത​റ സ്വ​ദേ​ശി വി​ല്ല​ന്‍ അ​ബ്ദു​ല്‍ മു​നീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഹാ​സി​ര്‍(11)​ആ​ണ് വീ​ടി​ന​ടു​ത്തെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച​ത്.

ചെ​മ്മ​ങ്ക​ട​വ് ജി​എം​യു​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. സ്കൂ​ള്‍ വി​ട്ട് വ​ന്ന് വൈ​കു​ന്നേ​രം കു​ള​ത്തി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. കൂ​ട്ടു​കാ​ര​നെ വി​ളി​ച്ച​പ്പോ​ള്‍ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ത​നി​ച്ചാ​ണു കു​ളി​ക്കാ​ന്‍ പോ​യ​ത്. വൈ​കു​ന്നേ​രം മ​ദ്ര​സ​യി​ല്‍ പോ​കാ​ന്‍ സ​മ​യ​ത്തും കു​ട്ടി തി​രി​ച്ചു​വ​രാ​ത്ത​തി​നാ​ല്‍ മാ​താ​വ് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വൈ​കി​ട്ട് 5.30ഓ​ടെ​യാ​ണ് കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. മാ​താ​വ്: റ​സീ​ന. സ​ഹോ​ദ​ര​ന്മാ​ര്‍: മു​ഹ​മ്മ​ദ് ഹാ​ദി, മു​ഹ​മ്മ​ദ് ഹ​നാ​ന്‍. മൃ​ത​ദേ​ഹം ആ​ദ്യം മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ഒ​റ്റ​ത്ത​റ ജു​മാ മ​സ്ജി​ദി​ല്‍ മ​റ​വ് ചെ​യ്യും.


Post a Comment

Previous Post Next Post