കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടുതിരുവനന്തപുരം മംഗലപുരം സി.ആർ.പി.എഫി നടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുരുക്കുംപുഴ ഇടവിളാകം മാവിള വീട്ടിൽ തുളസീധരന്റെയും സനിലയുടെയും മകൻ സൈജു (41)ആണ് മരിച്ചത്. ശനിയാഴിച്ച രാത്രി 10.15 യോടെയാണ് സി.ആർ.എഫിനടുത്ത് കുത്തനെ ഇറക്കത്താണ് അപകടം. പള്ളിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തിരുവനന്തപുരത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാത്തിന്റെ ഇരുവാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. അടുത്തിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു.അവിവാഹിതനാണ്. മെഡിക്കൽകോളേജിലേക്ക് മാറ്റി. ഏക സഹോദരി സജ.

Post a Comment

Previous Post Next Post