കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പെരിയാറിന്‍റെ കൈവഴിയില്‍ മുങ്ങിമരിച്ചുഎറണാകുളം: ബി.ബി.എ വിദ്യാര്‍ഥി കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പെരിയാറിന്‍റെ കൈവഴിയില്‍ മുങ്ങിമരിച്ചു

വൈറ്റില തമ്മനം ചക്കരപ്പറമ്ബ് പറയന്‍കണ്ണായത്ത് വീട്ടില്‍ അജയന്‍ - ആശ ദമ്ബതികളുടെ ഇരട്ടക്കുട്ടികളില്‍പെട്ട സജിത്താണ് ( അച്ചു-21 ) മരിച്ചത്.


പെരിയാറിന്‍റെ കൈവഴിയായ തൂമ്ബാത്തോട് ക്രഷര്‍ക്കടവിലായിരുന്നു അപകടം. സജിത്തിന്‍റെ പിതാവ് അജയന്‍റെ ജ്യേഷ്ഠന്‍ രാജന്‍റെ ഭാര്യ ദേശം പുറയാര്‍ സ്വദേശിനി ഗീത ( മുന്‍ സി.ഡി.എസ് അധ്യക്ഷ ) കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ബാത്ത്റൂമില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. അന്ന് മുതല്‍ സജിത്ത് ഗീതയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 11.45ഓടെ മറ്റ് രണ്ട് കൂട്ടുകാരും ചേര്‍ന്നാണ് പുഴയില്‍ കുളിക്കാനെത്തിയത്.


സജിത്ത് പുഴയിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയും, ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പറയുന്നു.


ആലുവ ഉളിയന്നൂരിലെ മുങ്ങല്‍ വിദഗ്ദരെത്തി ഒരു മണിക്കൂറിനകം മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശരത്, അപ്പു

Post a Comment

Previous Post Next Post