നിയന്ത്രണംവിട്ട കാര്‍ ഹോട്ടലിനകത്തേക്ക് പാഞ്ഞുകയറി അപകടം; ഒരാള്‍ക്ക് പരിക്ക്തിരുവനന്തപുരം പൂലന്തറ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിനകത്തേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ ഇടിച്ചുകയറി ജീവനക്കാരന് പരിക്ക്.

അന്യ സംസ്ഥാന തൊഴിലാളിയായ ഷാജഹാനാണ്(22) പരിക്കുപറ്റിയത്. അബ്ദുല്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബിസ്മില്ലാ ഹോട്ടലിലാണ് ബുധനാഴ്ച ഉച്ചക്ക് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോത്തന്‍കോട്പോലീസിന്റെ പ്രാഥമിക നിഗമനം.

ഗ്യാസ് കുറ്റികളില്‍ കാറിടിച്ചത് ചോര്‍ച്ചക്കും ഇടയാക്കി. തുടര്‍ന്ന് വെഞ്ഞാറമൂട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് കാര്‍ പുറത്തെടുത്തത്. പരിക്കേറ്റ ഷാജഹാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post