നായ്ക്കള്‍ കടിക്കാനോടി; നിയന്ത്രണം തെറ്റിയ സൈക്കിളില്‍നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്ക് കായംകുളം ആക്രമിക്കാന്‍ പാഞ്ഞെത്തിയ നായ് കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാനായി വേഗത കൂട്ടിയ സൈക്കിളില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.


വേലഞ്ചിറ ജനശക്തി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ മുതുകുളം പുത്തന്‍ചിറയില്‍ ഡയനോരയുടെ മകന്‍ അദ്വൈത് എസ്. കുമാറിനാണ് (14) പരിക്കേറ്റത്.


കണ്ടലൂര്‍ വേലഞ്ചിറ അമ്ബലമുക്കിന് സമീപം ബുധനാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. നായകള്‍ പാഞ്ഞടുക്കുന്നത് കണ്ട് വേഗത്തില്‍ ചവിട്ടിയതോടെ നിയന്ത്രണം തെറ്റി സൈക്കിള്‍ മറിയുകയായിരുന്നു. കൈക്ക് സാരമായ മുറിവേറ്റങ്കിലും ഇത് വകവെക്കാതെ ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. 


ബഹളം കേട്ട് വന്നവരെ കണ്ടാണ് നായകള്‍ പിന്തിരിഞ്ഞത്. അദ്വൈതിന് സമീപത്തെ പ്രാഥമിക കേന്ദ്രത്തില്‍ ചികിത്സ നല്‍കി

Post a Comment

Previous Post Next Post