ട്രാഫിക് സിഗ്നലില്‍ മുന്നോട്ട് എടുത്ത സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

 


ആലപ്പുഴ മാവേലിക്കര മിച്ചല്‍ ജംക്‌ഷനില്‍ ട്രാഫിക് സിഗ്നലില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരി മരിച്ചു.

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരി മരിച്ചു. മിച്ചല്‍ ജംക്‌ഷനില്‍ ട്രാഫിക് സിഗ്നലിലാണ് അപകടം സംഭവിച്ചത്

ചെന്നിത്തല തെക്കേകുറ്റ് റേച്ചല്‍ ജേക്കബ്(82) ആണ് മരിച്ചത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ സത്രീയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുളള ആരാധനാലയത്തില്‍ വന്ന ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് നടന്നു പോവുകയായിരുന്നു റെയ്ച്ചല്‍. ജങ്ഷനില്‍ സിഗ്‌നല്‍ കാത്തു കിടന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ ഗ്രീന്‍ സിഗ്നല്‍ വീഴും മുമ്ബ് മുന്നോട്ടെടുത്ത ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ മുന്‍ചക്രം റെയ്ച്ചലിന്റെ കാലിലൂടെയും പിന്‍ചക്രം തലയിലൂടെയും കയറി തല്‍ക്ഷണം മരിച്ചു

.ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.



Post a Comment

Previous Post Next Post