പുത്തനത്താണിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർന്നു വീണ് ഡ്രൈവർക്ക് പരുക്ക്.

 


മലപ്പുറം കോട്ടയ്ക്കൽ: ദേശീയപാത പുത്തനത്താണിയ്ക്കു സമീപം

അതിരുമടയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുൻവശത്തെ ചില്ല് തകർന്നു വീണ് ഡ്രൈവർക്ക് പരുക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് കോഴിക്കോടു നിന്നും എറണാകുളത്തേയ്ക്ക് സഞ്ചരിച്ച തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ചില്ല് തകർന്നു വീണത്.

അപകടത്തിൽ ഡ്രൈവർ ചേർത്തല സ്വദേശി റജിയ്ക്ക് ചുണ്ടിന് മുറിവേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്നു സ്റ്റിച്ചുകളുമുണ്ട്.

 സംഭവ സമയത്ത് നാൽപ്പതോളം യാത്രികരാണ് ബസ്സിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post