കാ​ര്‍ ഇ​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ പാ​വു​ണ​ക്ക് തൊ​ഴി​ലാ​ളി മ​രി​ച്ചു.

 


തിരുവനന്തപുരം ​ ബാല​രാ​മ​പു​രം: കാ​ര്‍ ഇ​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ പാ​വു​ണ​ക്ക് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​ന് സ​മീ​പം നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബാ​ല​രാ​മ​പു​രം ക​ല്ല​മ്ബ​ലം പ​ഴ​യ റോ​ഡി​ല്‍ അ​ന്തി​യൂ​ര്‍ വെ​ട്ടു​വി​ളാ​കം വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന എ​ച്ച്‌.​മു​ഹ​മ്മ​ദ് റി​ഫാ​യി (62) ആ​ണ് മ​രി​ച്ച​ത്.

പു​ല​ര്‍​ച്ചെ ജോ​ലി​ക്ക് പോ​ക​വെ ക​ളി​യി​ക്കാ​വി​ള​യി​ല്‍ നി​ന്നും ചാ​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​യി​ല്‍ പ​ച്ച​ക്ക​റി​ക​ട ന​ട​ത്തു​ന്ന ക​ളി​യി​ക്കാ​വി​ള കോ​ഴി​വി​ള രാ​ഹു​ല്‍​ഭ​വ​നി​ല്‍ രാ​ഹു​ലാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ല്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

Post a Comment

Previous Post Next Post