ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

 പുനൂർ ചീനി മുക്കിൽ വാഹന അപകടം;സ്കൂട്ടർ യാത്രികന് പരുക്ക്.കോഴിക്കോട് : താമരശ്ശേരി-കൊയിലാണ്ടി റോഡിൽ ചീനി മുക്കിൽ സ്വകാര്യ ബസ്സിൽ സ്കൂട്ടറ് ഇടിച്ച് യാത്രികന് പരുക്കേറ്റു. സ്കൂട്ടർ യാത്രികനായ ചെറുവണ്ണൂർ കൊളത്തറ അനസ് മൻസിലിൽ അർഷിലിനാണ് പരുക്കേറ്റത്. ഇയാളെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന ശ്രീലക്ഷാമി ബസ്സിലാണ് സ്കൂട്ടർ ഇടിച്ചത്. താമരശ്ശേരി ഭാഗത്തു നിന്നും മറ്റു വാഹനങളെ മറികടന്ന് വരികയായിരുന്നു സ്കൂട്ടർ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പാടെ തകർന്നു.

Post a Comment

Previous Post Next Post