ദേശീയപാത കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക് മലപ്പുറം വളാഞ്ചേരി : ദേശീയപാത കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ് വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് സഞ്ചരിച്ച ആംബുലൻസ് വളാഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഓട്ടോയെ മറികടന്നെത്തിയ ഇന്നോവകാറിന് സൈഡ് നൽകുന്നതിനിടെയായിരുന്നു അപകടം.


സംഭവത്തിൽ ഓട്ടോ ഡ്രൈവർ കാടാമ്പുഴ സ്വദേശി ജൗഹറിന് ഗുരുതമായി പരുക്കേറ്റു. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ഫാത്തിമ കുട്ടി, ബുഷ്റ എന്നിവരെ നിസാര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയത്ത് നേരിയ തോതിൽ ചാറ്റൽ മഴയുമുണ്ടായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.


ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post