വൈത്തിരിയില്‍ വന്‍ തീപ്പിടുത്തം; രണ്ട് കടകള്‍ കത്തി നശിച്ചുവയനാട്   വൈത്തിരി ടൗണിലെ കടകളില്‍ വന്‍ തീപ്പിടിത്തം. പെയിന്റ് കടയായ മേമന ട്രേഡേഴ്‌സ്, തൊട്ടടുത്ത സ്‌പെയര്‍ പാര്‍ട്‌സ് കടയായ ഷബീബ ഓട്ടോ സ്‌പെയര്‍സ് എന്നീ സ്ഥാപനങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്.

കല്‍പ്പറ്റയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. കടകള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ചു. മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല

Post a Comment

Previous Post Next Post