അടയ്ക്ക പറിയ്ക്കുന്നതിനിടെ കമുക് ഒടിഞ്ഞു; യുവാവ് പുഴയില്‍ വീണ് മരിച്ചു

 


പത്തനംതിട്ട :അടയ്ക്ക ഇടുന്നതിനിടെ കവുങ് ഒടിഞ്ഞു യുവാവ് പുഴയിലേക്ക് വീണുമരിച്ചു. പത്തനംതിട്ട റാന്നിക്ക് അടുത്ത് പെരുനാടാണ് സംഭവം.

പെരുനാട് മടത്തുംമുഴി വലിയ പാലത്തിന് സമീപമാണ് കവുങ്ങില്‍ കയറിയ യുവാവ് സമീപത്തെ നദിയില്‍ വിണ് മരിച്ചത്. റാന്നി അടിച്ചിപ്പുഴ സ്വദേശി സുനില്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് സംഭവം. നദിക്ക് സമീപമുളള കവുങ്ങില്‍ കയറി സുനില്‍ അടയ്ക്ക അടത്തുന്നതിടയിലാണ് കവുങ്ങ് ഒടിഞ്ഞ് നദിയിലേക്ക് വീണത്. കവുങ്ങിന് മുകളിലിരുന്ന സുനില്‍ നദിയിലേക്ക് വീഴുകയായിരുന്നു.


Post a Comment

Previous Post Next Post