മകനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ ട്രാവലറിന് പിന്നില്‍ ഇടിച്ച്‌ മൂന്ന് പേർക്ക് പരിക്ക് തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്നും മടങ്ങവേ കാര്‍ ട്രാവലറിന് പിന്നില്‍ ഇടിച്ച്‌ അപകടം. പാറശ്ശാല കുറുംകൂട്ടിയില്‍ ആര്‍ടി ചെക്പോസ്റ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്

മകനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങിയ ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തി ഇട്ടിരുന്ന ട്രാവലറിന്‍റെ പുറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഷാഹുല്‍ ഹമീദ് (60), ഭാര്യ ഷക്കീന, മകന്‍ അബ്ദുള്‍ റഹ്മാന്‍ (16) എന്നിവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെക്പോസ്റ്റിലെ വെളിച്ച കുറവും, ചാറ്റല്‍ മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post