സ്‌​കൂ​ട്ട​റി​നു പിറകിൽ കാ​റി​ടി​ച്ച്‌ ദ​മ്ബ​തി​ക​ള്‍​ക്ക്‌ പരിക്ക്കോട്ടയം ​റു​ക​ച്ചാ​ല്‍: സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ കാ​റി​ടി​ച്ച്‌ ദ​മ്ബ​തി​ക​ള്‍​ക്കു പ​രി​ക്കേറ്റു. ച​മ്ബ​ക്ക​ര തൈ​പ്പ​റ​മ്ബി​ല്‍ സു​ജാ​ത (55) ഭ​ര്‍​ത്താ​വ് ഹ​രി​ദാ​സ് (64) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച ഒ​ന്ന​ര​യ്ക്ക് വാ​ഴൂ​ര്‍ റോ​ഡി​ല്‍ അ​ണി​യ​റ​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​റു​ക​ച്ചാ​ലി​ല്‍​ നി​ന്നു ച​മ്ബ​ക്ക​ര​യി​ലേ​ക്ക് പോ​കു​മ്ബോ​ള്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​നു പി​ന്നി​ല്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ സു​ജാ​ത​യു​ടെ ത​ല​യ്ക്കും കാ​ലി​നും ആണ് പ​രി​ക്കേ​റ്റത്. ഹ​രി​ദാ​സി​നും പ​രി​ക്കു​ണ്ട്.

ഉടന്‍ തന്നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന്, കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെ നില ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Post a Comment

Previous Post Next Post