പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറും ബൈക്കും കൂട്ടി ഇടിച്ച് ; മകന് ദാരുണാന്ത്യം

 
തലശേരി: പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന മകൻ ബൈക്ക് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. തലശേരി - കൊടുവള്ളി ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ചാണ് മത്സ്യ തൊഴിലാളിയായ യുവാവ് മരിച്ചത്.

ഉപ്പയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് മകൻ മരണമടഞ്ഞു. മുഴപ്പിലങ്ങാട് ദീപ്തി വായനശാലക്ക് സമീപത്തെ നാസ് മഹലിലെ സെൻസീർ എന്ന ഷെൻസീർ (34) ആണ് മരിച്ചത്. പിതാവ് ഉമ്മറിനെ (58) ഗുരുതര പരിക്കു കളോടെ കണ്ണൂർ മിംസ് ആശു പ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെ ധർമ്മടം കൊടുവള്ളി ആമുക്കപ്പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. തലശേരി മത്സ്യ മാർക്കറ്റിൽ ഹോൾസെയിൽ മത്സ്യവ്യാപാരം നടത്തിവരികയാണ് ഷെൻസീറും ഉമ്മറും. പുലർച്ചെ മാർക്കറ്റിലേക്ക് ഇരു വരും വരുന്നതിനിടെ ഇവർ സഞ്ചരിച്ച കെ.എൽ 13 എ.എച്ച് 2719 സ്കൂട്ടറിൽ എതിരെ വന്നകെ.എൽ 59 ജി 4628 കാർ ഇടിക്കുകയായിരുന്നു.

ഷാഹിദയാണ് ഷെൻസീ റിന്റെ മാതാവ്. ഭാര്യ: ഷനീദ മക്കൾ: ആലിയ മെഹഖ്, മായ മെഹഖ്, സഹോദരങ്ങൾ: ഷാജി, സീനത്ത്.

Post a Comment

Previous Post Next Post