ദേശീയപാതയില്‍ KSRTC ബസ്സും സ്വകാര്യ ബസ്സും കൂട്ടി ഇടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു.



മലപ്പുറം കോട്ടയ്ക്കല്‍: ദേശീയപാതയില്‍ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിന്‍റെ പിറകില്‍ ഇടിച്ച്‌ 17 പേര്‍ക്ക് പരിക്കേറ്റു.

ആര്‍ക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകള്‍ ആണ് അപകടത്തില്‍ പെട്ടത്. തൃപ്പൂണിത്തുറ ചന്ദന നിവാസില്‍ ബിന്ദു (51), പെരിങ്ങോട്ടുകര സ്വദേശി മുഹമ്മദ് (48), വയനാട് മലയ്ക്കല്‍ റീന ജോര്‍ജ് (43), കോഴിക്കോട് അമ്ബാടിയിലെ അബീഷ് (45), നിതിന്‍ (26), പൊന്നാനി പള്ളിത്തിലായി ശൈലജ (34), പട്ടാമ്ബി കോമത്തൊടി അരുന്ധതി (23), ഒതുക്കുങ്ങല്‍ പി.ലിസിത (24), തിരുവനന്തപുരം സ്വദേശിനി രേഷ്മ (27), ബംഗാള്‍ സ്വദേശിനി ആനന്ദ ബസക് (30), ശാസ്താംപറമ്ബില്‍ അനഘ് (24), മുക്കം സ്വദേശിനി രാധാമണി (54), മാവൂര്‍ കണ്ണംപിലാക്കല്‍ ലീല (60), കോഴിക്കോട് ഷഹനാസ്(29), അഭിലാഷ്(29), കോഴിക്കോട് അശ്വതി (23), കടവില്‍ പറമ്ബില്‍ അബ്ദുല്‍ ജലീല്‍ (46) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ എടരിക്കോടിനും കോഴിക്കോടിനും ഇടയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Previous Post Next Post