കരിവെള്ളൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു കണ്ണൂർ പയ്യന്നൂർ: ദേശീയപാതയിൽ കരിവെള്ളൂർ ടൗണിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട സർവീസ് റോഡിൽ സ്ഥാപിച്ച ഡിവൈഡറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.കരിവെള്ളൂർ പെരളം കൊഴുമ്മൽ കോട്ടോൽ പാലത്തിനടുത്ത അവിൽ മില്ലിന് സമീപം താമസിക്കുന്ന വെൽഡിംഗ് തൊഴിലാളി വി പി .ഉമേഷ് (29) ആണ് മരണപ്പെട്ടത്. പയ്യന്നൂർ മൂരികൊവ്വലിലെ പരേതനായവി. പി .രവീന്ദ്രൻ്റെയും രമണിയുടെയും മകനാണ്. അവിവാഹിതനാണ്. ഇന്നലെ രാത്രി 9.30 മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.ചികിത്സക്കിടെ ഇന്ന് പുലർച്ചെ 3.30 മണിയോടെയായിരുന്നു അന്ത്യം.

വെല്‍ഡിംങ്ങ് തൊഴിലാളിയായ ഉമേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം..സഹോദരന്‍.രാജേഷ് പയ്യന്നൂർ പോലീസ് മൃതദേഹം.ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post