ബൈക്കിടിച്ച്‌ സ്‌കൂട്ടര്‍ യാത്രിക മരിച്ചു

 തിരുവനന്തപുരം നേമം 

ബൈക്ക് സ്കൂട്ടറിലിടിച്ച്‌ സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പാപ്പനംകോട് കടുക്കത്തറ ലെയിന്‍ ഹൗസ് നമ്ബര്‍24 ക്രൈസ്റ്റ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകള്‍ അന്നമ്മ മാത്യു (65) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപത്തെ കല്യാണ മണ്ഡപത്തിന് മുന്നിലാണ് അപകടം. സ്‌കൂട്ടറില്‍ വരികയായിരുന്ന അന്നമ്മ മാത്യൂ തുറന്ന മീഡിയനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ നേമം ഭാഗത്ത് നിന്നുമെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്ക് ഇടിക്കുകയായിരുന്നു. 


പാപ്പനംകോട്ടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആര്‍-നിസ്റ്റിലെ മുന്‍ സീനിയര്‍ സ്റ്റെനോഗ്രാഫറാണ് അന്നമ്മ മാത്യു. 


മക്കള്‍: ബിരന്‍ കെ. മാത്യു, ബിനു കെ. മാത്യു. നേമം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post