കോട്ടയം മാന്നാനത്ത് സ്വകാര്യബസില്‍ നിന്ന് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് പരുക്ക്,ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

 


കോട്ടയം :വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാടുനീളെ പരിശോധനകളും നടപടികളും തുടരുമ്പോഴും സ്വകാര്യബസ് ജീവനക്കാരുടെ അശ്രദ്ധയ്ക്കും അലംഭാവത്തിനും കുറവില്ല. കോട്ടയം മാന്നാനം കുട്ടിപ്പടിയിൽ മുന്നോട്ട് എടുത്ത സ്വകാര്യ ബസ്സിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. മാന്നാനത്തെ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് പരുക്കേറ്റത്‌.

കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന പാലക്കാട്ട് ബസിൽ നിന്നാണ് കുട്ടി റോഡിൽ വീണത്. കുട്ടി ബസിൽ നിന്നും ഇറങ്ങും മുൻപ് മുന്നോട്ട് എടുത്തപ്പോൾ വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ഓടി കൂടിയ നാട്ടുകാരും സമീപത്ത് ഉണ്ടായിരുന്നവരും ചേർന്നാണ് പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. ബസ് ഗാന്ധിനഗർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഴ്ചയിൽ കുട്ടിയുടെ കൈക്ക് പരിക്കേറ്റു എന്നാണ് പോലീസ് നൽകുന്ന വിവരം.

Post a Comment

Previous Post Next Post