മേലാറ്റൂര്‍: കര്‍ണാടകയിലെ ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ എടപ്പറ്റ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. പാതിരിക്കോട് പാറൊക്കോട്ടില്‍ സഹദേവന്റെയും ശ്രീനിലയം മാലതിയുടെയും മകന്‍ വൈഷ്ണവ് (വിച്ചു-17) ആണ് മരിച്ചത്
.പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍നിന്ന് മംഗളൂരുവിലെ വീട്ടിലേക്ക് വരുകയായിരുന്ന വൈഷ്ണവ് സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉഡുപ്പിയിലെ കാര്‍ക്കളയില്‍ തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അപകടം. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
എടപ്പറ്റ പാതിരിക്കോട് ശ്രീനിലയത്തില്‍ മൃതദേഹം എത്തിക്കും. സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ഐവര്‍മഠത്തില്‍. സഹോദരങ്ങള്‍: വൈശാഖ് (ബംഗളൂരു വിമാനത്താവളം), വൈഭവ് (നഴ്സിങ് വിദ്യാര്‍ഥി, മംഗളൂരു).
