കെ.എസ്.ആർ.ടി.സി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



റാന്നി: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മാടത്തുംപടിയിൽ കെ.എസ്.ആർ.ടി.സി ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മക്കപ്പുഴ മാവേലിൽ വീട്ടിൽ പ്രതീഷ് (34) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3.15നായിരുന്നു അപകടം.


എരുമേലി ഭാഗത്തുനിന്നും വന്ന ബസ്സും ചെത്തോങ്കരയിൽ നിന്ന് വന്ന ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനവും പ്രതീഷും ബസ്സിന്‍റെ മുൻഭാഗത്ത് കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെടുത്തെടുത്ത് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരിക്കുകയായിരുന്നു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി.


പിതാവ്: മോഹനൻ. മാതാവ്: ലളിത. ഭാര്യ: മഞ്ചുഷ. സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post