ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ശാന്തൻപാറ തലക്കുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലക്കുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃതദേഹം കൃഷി സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചത്, പ്രതിഷേധത്തിനിടയാക്കി. മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പൂപ്പാറയിൽ നാട്ടുകാർ കൊച്ചി - ധനുഷ്കോടി ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
