കോഴിക്കോട്നാദാപുരം ചെക്യാട് ബൈക്കും മീന്‍ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
വളയം മഞ്ചാന്തറ സ്വദേശി പുന്നയുള്ള പറമ്ബത്ത് ശ്രീധരന്‍ (58) ആണ് മരിച്ചത്.
രാവിലെ 7.45 മണിയോടെയാണ് സംഭവം. ബൈക്ക് ഓടിച്ച കിണറുള്ള പറമ്ബത്ത് ലീജിത്തിനെ (22) പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിര്‍മ്മാണ തൊഴിലാളികളായ ഇരുവരും ജോലിക്ക് പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീധരന്‍ റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.