സ്കൂട്ടറില്‍ ബൈക്കിടിച്ച്‌ യുവതിക്ക്‌ പരിക്ക്‌

 


ചടയമംഗലം: സ്‌കൂട്ടറില്‍ ബൈക്കിടിച്ച്‌ കെഎസ്‌ആര്‍ടിസി വനിതാ കണ്ടക്ടറുടെ കാലിന്‌ ഗുരുതര പരിക്ക്‌. ചടയമംഗലം സബ് ഡിപ്പോ കണ്ടക്ടര്‍ കടന്നൂര്‍ ജയശ്രീ മന്ദിരത്തില്‍ കെ എസ് ദീപയുടെ കാലിനാണ്‌ പരിക്കേറ്റത്.

ഗവ. എംജിഎച്ച്‌എസ്‌എസിനു സമീപം രാവിലെ 6.15നായിരുന്നു അപകടം. കെഎസ്‌ആര്‍ടിസി ജീവനക്കാരിയായ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ ഡിപ്പോയിലേക്ക് ജോലിക്ക് വരികയായിരുന്നു ദീപ.


സ്കൂളിനടുത്ത ഗ്രൗണ്ടിനു സമീപം ബൈക്ക്‌ നിര്‍ത്തിയിട്ട യുവാക്കള്‍ പെട്ടെന്ന് വലത്തേക്ക് തിരിച്ചതിനെത്തുടര്‍ന്ന്‌ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പിന്‍സീറ്റിലിരുന്ന ദീപയുടെ ഉപ്പൂറ്റിയില്‍ ബൈക്ക് ഇടിച്ച്‌ ഗുരുതര മുറിവുണ്ടായി. അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ കടന്നുകളഞ്ഞു. സ്കൂട്ടര്‍ ഓടിച്ച കണ്ടക്ടര്‍ കോട്ടപ്പുറം സ്വദേശി സൗമ്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ദീപയുടെ കാലിന്റെ ഉപ്പൂറ്റിയില്‍ 20 തുന്നലുണ്ട്‌. ചടയമംഗലം പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post