മലപ്പുറം എടക്കരയില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ പുളിമൂട്ടില്‍ ജോര്‍ജുകുട്ടി (47) ആണ് മരിച്ചത്.
മുപ്പിനി തോട്ടില്‍ ആണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. സമീപം കാട്ടുപന്നിയുടെ ജഡവും കിടപ്പുണ്ട്. ഈ മാസം ഒന്നിന് വീട്ടില്‍ നിന്ന് പോയതായിരുന്നു ജോര്‍ജുകുട്ടി.
മൃതദേഹത്തില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലെ മാറിയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതി കമ്ബിയും സമീപത്തുണ്ടായിരുന്നു. പന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നു. ജോര്‍ജുകുട്ടിയൂടെ മരണകാരണം വ്യക്തമല്ല. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.