ബെംഗളൂരു: കുളത്തില്‍ മുങ്ങിയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സഹോദരനടക്കം നാല് പേരാണ് മരണപ്പെട്ടത്.
അബി(13), അശ്വിനി(14), കാവേരി(18), അപൂര്‍വ(18) എന്നിവരാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ വീടിന് സമീപമുള്ള കുളത്തില്‍ സഹോരന്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു സഹോദരിമാര്‍. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അബിയോടൊപ്പം സഹോദരികളും മരണപ്പെട്ടു.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപൂര്‍വ്വയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.