മീനങ്ങാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ചു അപകടം:മൂന്ന് പേർക്ക് പരിക്കേറ്റു

 


വയനാട് : മീനങ്ങാടി പനങ്കണ്ടി വളവിൽ ലോറിയും കാറും കൂട്ടിയിടിച്ചു. കാർ യാത്രികരായ 3 പേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശികളായ അക്ഷയ് (27) പി.എസ് സിജോ (30), പി.ജെ സിജോ (40) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പ്രസ്തുത മേഖലയിൽ അപകടങ്ങൾ പതിവായതായി നാട്ടുകാർ ആരോപിച്ചു. വിദ്യാർത്ഥികളടക്കമുള്ള  

ധാരാളമാളുകൾ ദിനംപ്രതി

സഞ്ചരിക്കുന്ന ഇവിടെ വേഗത

നിയന്ത്രണ സംവിധാനങ്ങൾ

ഒരുക്കണമെന്നാണ് നാട്ടുകാരുടെ

ആവശ്യം. ഈ റോഡിനെ കുറിച്ച്

പരിചിതമല്ലാത്തവർക്ക് മിക്കപ്പോഴും

അപകട സാധ്യത ഉണ്ടാകാറുണ്ടെന്നും

നാട്ടുകാർ പറഞ്ഞു.

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

 ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post