പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ അപകടം: ആന്ധ്ര സ്വദേശിക്ക് ഗുരുതരമായ പരിക്ക് തൃശ്ശൂർ പട്ടിക്കാട്. ഇന്ന് രാവിലെ പട്ടത്തിപ്പാറ

വെള്ളച്ചാട്ടത്തിന്റെ പരിസരത്തുണ്ടായ

അപകടത്തിൽ ആന്ധ്ര സ്വദേശിക്ക്

ഗുരുതരമായ പരിക്കേറ്റു. ഇയാളെ

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്

കൊണ്ടുപോയി. ഹൈദരാബാദ് ഗുണ്ടൂർ

സ്വദേശി പ്രവീണിനാണ് മാരകമായ

പരിക്കേറ്റത്. സുഹൃത്ത് ഹരേഷ് ഒപ്പം

ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ പെട്ടില്ല.

പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്ന് 30

അടിയോളം താഴ്ചയിലേക്ക് പ്രവീൺ

വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും

വലതു കൈയ്ക്കും ഗുരുതരമായ പരിക്കേറ്റു.

നിറയെ പാറക്കെട്ടുകളുള്ള സ്ഥലത്തേക്കാണ്

വീണത്. താഴേക്ക് വീണ പ്രവീണിന്റെ

നിലവിളി കേട്ടാണ് സമീപത്ത് റബ്ബർ ടാപ്പിംഗ്

നടത്തുകയായിരുന്ന യുവാവ്

ഓടിയെത്തിയത്. ഉടൻ തന്നെ വാർഡ് മെമ്പർ

ജയകുമാറിനെ വിവരമറിയിച്ചു.

ആംബുലൻസ് എത്താനും അറിയിച്ചു.

ഓടിയെത്തിയ നാട്ടുകാരും വാർഡ് മെമ്പറും

ചേർന്നാണ് വളരെ ബുദ്ധിമുട്ടി അതീവ

ദുർഘടമായ വഴിയിലൂടെ പരിക്കേറ്റയാളെ

ആംബുലൻസിന് അരികിലേക്ക് എത്തിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ്

വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുകയായിരുന്നു പ്രവീണും

സുഹൃത്തും ഓൺലൈൻ വഴി അറിഞ്ഞ

വിവരത്ത തുടർന്ന് പട്ടത്തിപ്പാറയിൽ

എത്തിയത്. 9 മണിയോടെയാണ് അപകടം

സംഭവിച്ചത്.

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് 👇

PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട് 

9656701101 , 9496307101

Post a Comment

Previous Post Next Post