ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന്
മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.
മൂന്നിയൂർ വെളിമുക്ക് സൗത്ത് സ്വദേശി
കാമ്പ്ര ഉസ്മാൻ കോയ (45) ആണ്
മരിച്ചത്.
20 വർഷത്തോളമായി പ്രവാസിയായ
ഇദ്ദേഹം അൽ ഇംതിയാസ്
ഇബിക്കാർ കോൺട്രാക്റ്റിങ് കമ്പനി
ജീവനക്കാരനായിരുന്നു. നമീറയാണ്
ഭാര്യ. ജിദ്ദ മഹ്ജർ കിങ്
അബ്ദുൽഅസീസ് ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന
മയ്യിത്ത് നാട്ടിലെത്തിച്ച്
ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ
അറിയിച്ചു. മരണാനന്തര നിയമനടപടികൾ ജിദ്ദ
കെ.എം.സി.സി വെൽഫെയർ
വിങ്ങിന്റെ നേതൃത്വത്തിൽ
നടന്നുവരുന്നു