ചേരുലാൽ മദ്രസ പടിയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികളുൾപ്പടെ നിരവധി പേർക്ക് പരിക്ക് മലപ്പുറം തിരൂർ ചേരുലാൽ മദ്രസ പടിയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികളുൾപ്പടെ നിരവധിപേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:15 മണിയോടുകൂടിയാണ് സംഭവം പുത്തനത്താണി ഭാഗത്തുനിന്ന് വന്ന മർജാൻ ബസ്സിലാണ് അമിതവേഗതയിൽ വന്ന ലോറി ഇടിച്ചു കയറിയത്. സ്കൂൾ സമയമായതിനാൽ പരിക്കുപറ്റിയവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നിസാര പരിക്കുകളോടെ 

 വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 അമിത വേഗത്തിൽ വന്ന ലോറിയാണ് അപകടമുണ്ടാക്കിയത് എന്നാണ് ദൃസാക്ഷികൾ പറയുന്നു.

 കൽപ്പകഞ്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് പുത്തനത്താണി പട്ടർനടക്കാവ് റോഡിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.Post a Comment

Previous Post Next Post