ബൈക്കിന് പിന്നില്‍ സഞ്ചരിച്ച ചേര്‍ത്തല അരൂക്കുറ്റി വയലില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം.
അങ്കമാലി കറുകുറ്റിയിലുള്ള അഖിലിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ചേര്‍ത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്ബോള്‍ തമിഴ്നാട്ടില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം. റോഡില്‍ തെറിച്ച് തല തല്ലി വീണ് ചോര വാര്‍ന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അങ്കമാലിയില്‍ നിന്ന് അഗ്നി രക്ഷ സേനയിലെ സ്റ്റേഷന്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ സോമന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. അഖില്‍ എറണാകുളം ഇടപ്പള്ളിയില്‍ ഫ്രീലാന്‍ഡ്സ് ഫോട്ടോഗ്രാഫറാണ്. അവിവാഹിതനാണ്. അമ്മ: അയിഷ. സഹോദരി: ആതിര. നെടുമ്ബാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു