കോഴിക്കോട് ബാലുശ്ശേരിയിൽ ഓട്ടോ ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍



കോഴിക്കോട് : ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


.പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്ബിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലംകാട്ടാമ്ബള്ളിക്കല്‍ മന്‍സൂറിനെ (38) യാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.


ശനിയാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു മൃതദേഹം കെ.കെ. ഹോസ്പിറ്റലിലെത്തിച്ചു. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷര്‍ട്ട് കീറിയ നിലയിലുമാണ്. 


വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കിലെ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

ബാലുശ്ശേരി എസ്.ഐ കെ. റഫീഖിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കയച്ചു.മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കള്‍: റീനു, മുഹമ്മദ് സിനാന്‍. സഹോദരന്‍: ഷംസീര്‍.

Post a Comment

Previous Post Next Post