പത്തനംതിട്ട തിരുവല്ല
വിനോദയാത്ര സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. എം.സി റോഡിലെ തുകലശ്ശേരിയിലാണ് അപകടം.
മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠന്‍ (23) ആണ് മരിച്ചത്.
തുകലശ്ശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപത്തെ കൊടുംവളവില്‍ രാവിലെ ഏഴോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തില്‍ നിസ്സാര പരിക്കേറ്റ മൂന്നുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മണികണ്ഠന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.