ദേശീയപാതയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അതിയന്നൂര്‍, ആറാലുംമൂട് എന്‍.എസ്. ഭവനില്‍ പദ്മനാഭന്‍നായരുടെയും അനിതയുടെയും മകന്‍ വിഷ്ണുപ്രസാദ്(20) ആണ് മരിച്ചത്
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വീട്ടില്‍നിന്നു സുഹൃത്ത് രാജീവുമൊത്ത് ബൈക്കില്‍ നെയ്യാറ്റിന്‍കരയിലേക്കു പോകുകയായിരുന്നു വിഷ്ണുപ്രസാദ്. റോഡിലെ വളവില്‍വെച്ച് എതിരേയെത്തിയ തമിഴ്‌നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വിഷ്ണുപ്രസാദ് ബസിനടിയിലായി. ബൈക്ക് തകര്‍ന്ന് റോഡിന്റെ വശത്തേക്ക് തെറിച്ചുവീണു. ഇരുവരെയും പത്താംകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാജീവിന് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.