തിരുവനന്തപുരം വെഞ്ഞാറമൂട് അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.
വെഞ്ഞാറമൂട് സ്വദേശി ഫസലൂദ്ദീനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം.
വെഞ്ഞാറമൂട് മുസ്ലിം പള്ളിക്കും പൊലീസ് സ്‌റ്റേഷനും അടുത്ത് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഫസലുദ്ദീനെ അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.
കിളിമാനൂരില്‍ നിന്ന് മൃതദേഹവുമായി പോയ ആംബുലന്‍സാണ് ഇടിച്ചത്. ഇതേ ആംബുലന്‍സില്‍ തന്നെ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫസലുദ്ദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.