തിരുവനന്തപുരം നെയ്യാറ്റിന്‍കര : വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
നെയ്യാറ്റിന്‍കര പത്താംകല്ലിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നടന്ന അപകടത്തില്‍ അതിയന്നൂര്‍ ആറാലുംമൂട് എന്‍ എസ് ഭവനില്‍ പത്മനാഭന്‍നായരുടെയും കുമാരി അനിതയുടെയും മകന്‍ വിഷ്ണുപ്രസാദ് (20) ആണ് മരിച്ചത്. സുഹൃത്ത് അതിയന്നൂര്‍ ആറാലുംമൂട് രാജീവ് ഭവനില്‍ രാജീവ് (20) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഷ്ണുവും രാജീവും ഉറ്റ സുഹൃത്തുക്കളാണ്. ഇന്നലെ നെയ്യാറ്റിന്‍കരയില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്നതിനിടയിലായിരുന്നു അപകടം. രാജീവാണ് ബൈക്ക് ഓടിച്ചിരുന്നത്. ഒരു വാഹനത്തെ കടന്ന് പോകവേ എതിര്‍ദിശയില്‍ നിന്നും വന്ന ബസിനടിയില്‍ പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷ്ണുവിന്‍റെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വൈഷ്ണവിയാണ് വിഷ്ണുവിന്‍റെ സഹോദരി. ഗുരുതരമായി പരിക്കേറ്റ രാജീവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.