എറണാകുളം കളമശേരി ഇടപ്പള്ളി ടോളിലെ ഫ്ലാറ്റിലെ ഒമ്ബതാം നിലയില്‍ എസി നന്നാക്കുന്നതിനിടെ മെക്കാനിക്ക് വീണു മരിച്ചു.
ഇടപ്പള്ളി വട്ടേക്കുന്നം കരുമത്തില്‍ (ശ്രീപാദം) ആര്‍. രാജനാ (57)ണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് കളമശേരി പോലീസ് എത്തി എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വട്ടേക്കുന്നം എന്‍.എസ്.എസ്. കരയോഗം കമ്മിറ്റി അംഗമാണ്. ഭാര്യ പരേതയായ സുനിത. മക്കള്‍. ഗായത്രി, ഐശ്വര്യ. മരുമക്കള്‍ യദു കൃഷ്ണന്‍, അഭിലാഷ്. മൃതദേഹം എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം.
