തിരുവനന്തപുരം : നഗരൂരിൽ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിട്ടിച്ച് ഒരാൾ മരിച്ചു. നഗരൂർ
നന്ദായ് വനം സ്വദേശി പ്രകാശ് (60)ആണ്
മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം
നെടുമ്പറമ്പു ഭാഗത്ത് നിന്നും
നഗരൂരിലേയ്ക്ക് പോകുകയായിരുന്ന
സ്വകാര്യ ബസും എതിരെ വന്ന സ്കൂട്ടറുമാണ്
അപകടത്തിൽപെട്ടത്. ഇടിയേറ്റ്
ബസിനടിയിൽപ്പെട്ട പ്രകാശിന്റെ ദേഹത്ത്
കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.
മാത്രമല്ല, സ്കൂട്ടറിൽ ഇടിച്ച ശേഷം
നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചാണ്
ബസ് നിന്നത്. സ്വകാര്യ ബസ് അമിത
വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ
പറയുന്നു. പരിക്കേറ്റ പ്രകാശിനെ മെഡിക്കൽ
കോളേജിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിയ്ക്കാനായില്ല
