ചെർപ്പുളശ്ശേരി കുറ്റിക്കോട് കാറും ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്



പാലക്കാട്‌ ചെർപ്പുളശ്ശേരി കുറ്റിക്കോട് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു 3പേർക്ക് പരിക്ക് ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം ചെറുപ്പളശ്ശേരി യിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബിസ്മി എന്ന സ്വകാര്യ ബസ്സും എതിരെ വന്ന കാറും കൂട്ടി ഇടിച്ചാണ് അപകടം അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു 5പേരാണ് കാറിൽ ഉണ്ടായിരുന്നത് ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരണപ്പെട്ടു  പെരിന്തൽമണ്ണ ഏലകുളം പുത്തൻ വീട്ടിൽ ശ്രീനാഥ് 35 ഏലകുളം തൊട്ടശ്ശേരി മനോജ്‌ 35എന്നിവരാണ് മരണപ്പെട്ടത് പരിക്കേറ്റ സുരേഷ്,സുധീഷ് എന്നിവരെ ഒറ്റപ്പാലം ഹോസ്പിറ്റലിലും അരുൺ എന്ന ആളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും ചികിത്സയിൽ തുടരുന്നു അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു


മരണപ്പെട്ട ശ്രീനാഥ്‌ ഏലംകുളത്തെയും പെരിന്തൽമണ്ണ പ്രദേശങ്ങളിലെയും രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിലെ നിറ സാന്നിധ്യവും ഏവർക്കും പ്രിയങ്കരനുമായിരുന്നു. DYFI ഏലംകുളം മേഖല സെക്രട്ടറിയും പെരിന്തൽമണ്ണ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവും സിപിഐ(എം) ചൈതന്യ ബ്രാഞ്ച് അംഗവുമാണ്.

അമ്മ: നളിനി  ഭാര്യ: പ്രിയ

മകൾ: വൈഗ, ഏലംകുളം സൗത്ത് എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.

പ്ലംബിങ്, വയറിംഗ് ജോലിക്കാരനായ മനോജിന്റെ അമ്മ: ലക്ഷ്മിക്കുട്ടിയമ്മ

ഭാര്യ: വിബിത, കുട്ടികളില്ല.

ഇവർ ഒറ്റപ്പാലത്ത് ഒരു വർക്ക്‌ സൈറ്റ് നോക്കുന്നതിനു വേണ്ടി പോയിരുന്നതാണ് എന്നാണ് അറിഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഗാധത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നിസ്സാര പരിക്കുകളോടെ കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഒറ്റപ്പാലത്തെ ആശുപതിയിലും ഏലംകുളം പാലത്തോൾ കൊല്ലയിൽ അരുണിനെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.






Post a Comment

Previous Post Next Post