കാലിക്കറ്റ് യൂണിവേഴ്സിറ്റി സിമ്മിങ് പൂളിൽ ഇന്ന് പുലർച്ചെ ആണ് അപകടം
എടവണ്ണ SHMGVHSS അധ്യാപകൻ കല്ലിടുമ്പ്
പി അബ്ദുള്ളകുട്ടിയുടെ മകൻ പി.ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പിജി വിദ്യാർഥിയാണ്.
പുലർച്ചെ ഫുട്‌ബോൾ കളി കണ്ട് പോകുന്നതിനിടെ ഗേറ്റ് പൂട്ടിയ സ്വിമ്മിങ് പൂളിലേക്ക് പുലർച്ചെ കൂട്ടുകാർ ഒന്നിച്ച് മതിൽ ചാടി കുളിക്കാൻ എത്തിയ തായാണ് പൊലീസിന് കിട്ടിയ വിവരം. ഗുരുതരാവസ്ഥയിലായ ഷെഹനെ കൂട്ടുക്കാർ ഉടനെ പുറത്തെടുത്ത് ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടം ഏതു രീതിയിലാണെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
എം.റുമാനയാണ് ഷെഹന്റെ മാതാവ്. സഹോദരി ഹെന്ന.
