മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ആംബുലൻസ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറി



മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാടിന് സമീപം

നിയന്ത്രണം വിട്ട ആംബുലൻസ് ലോറിക്ക്

പിന്നിൽ ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളി ചോറ്റി

സ്വദേശികൾ സഞ്ചരിച്ച ആംബുലൻസാണ്

നിയന്ത്രണം വിട്ട് ലോറിയിലിടിച്ചത്. ഇന്ന്

രാവിലെ ഏഴോടെയാണ് അപകടം നടന്നത്.

കാഞ്ഞിരപ്പള്ളി ചോറ്റി ഈറ്റത്തോട്

തോമസ്,മകൻ നിതിൻ,ഡ്രൈവറുമാണ്

ആംബുലൻസിൽ ഉണ്ടായിരുന്നത്. ബാംഗ്ലൂർ

മണിപ്പാലിൽ നിയമവിദ്യാർത്ഥിയായ നിധിന്റെ

കാലിന് പരിക്കുപറ്റിയതിനെ തുടർന്ന്

കാഞ്ഞിരപ്പള്ളിക്ക് പോകുന്ന വഴിയാണ്

അപകടം ഉണ്ടയാത്. അപകടത്തിൽ

പരിക്കേറ്റവരെ തൊടുപുഴയിലെ

സ്വകാര്യആശുപത്രിയിലും തുടർന്ന്

ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയിലും

പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post