തിരുവനന്തപുരം മെഡിക്കല്‍കോളജ്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്‌ട് കൗണ്‍സില്‍ മുന്‍ ട്രഷററും ദക്ഷിണമേഖലാ മുന്‍ ഡയറക്ടറുമായ മലയം വിഴവൂര്‍ എ.ജി ചര്‍ച്ചിനു സമീപം ലൗ ഡെയിലില്‍ ക്രിസ്തുദാനം (62) ആണ് മരിച്ചത്.
ഡിസംബര്‍ ആറിന് രാവിലെ 10.45ന് ഗൗരീശപട്ടം-പട്ടം റോഡില്‍ പൊട്ടക്കുഴി സിഗ്നല്‍ ലൈറ്റിനു സമീപത്ത് വൈദികന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 12.30ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
വെട്ടുകാട് സഭാ പാസ്റ്ററായിരുന്നു ക്രിസ്തുദാനം. ലതയാണ് ഭാര്യ. സാമുവല്‍ (ദുബായ്), ഫെബ (അയര്‍ലന്‍ഡ്) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലീന (ദുബായ്), ജോയ് (അയര്‍ലന്‍ഡ്). മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.
