കൊല്ലത്ത് സ്വകാര്യ ബസിടിച്ച്‌ ഇരുചക്രവാഹന യാത്രിക മരിച്ചു




കൊല്ലം ആയൂരില്‍ സ്വകാര്യ ബസിടിച്ച്‌ ഇരുചക്രവാഹന യാത്രിക മരിച്ചു. കുളത്തുപ്പുഴ സ്വദേശിനി ബിന്ദു (46) ആണ് മരിച്ചത്.

കുളത്തുപ്പുഴ ഡിപ്പോ ജംഗ്ഷനില്‍ സൂര്യാലയത്തില്‍ 46 വയസ്സുള്ള ബിന്ദുവാണ് മരണപ്പെട്ടത്. 


അഞ്ചല്‍ - ആയൂര്‍ റോഡില്‍ പെരിങ്ങള്ളൂരിലാണ് അപകടം നടന്നത്. ആയൂരില്‍ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന ബസ്, അഞ്ചലിലേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു. 


ബസ് സ്ത്രീയുടെ ദേഹത്തൂടെ കയറിയിറങ്ങി. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post