തൃശ്ശൂർ മണ്ണുത്തി. ദേശീയപാതയിൽ ഡോൺ
ബോസ്കോ സ്കൂളിന് മുന്നിൽ വെച്ചുണ്ടായ
ബൈക്ക് അപകടത്തിൽ സ്കൂൾ
ജീവനക്കാരി കോട്ടയം എരുമേലി
തെക്കനാത്ത് പണ്ടാരവളപ്പിൽ ഷാജിയുടെ
ഭാര്യ സിനി (46) മരിച്ചു. ഇന്നലെ രാത്രി 8
മണിയോടെയാണ് അപകടം നടന്നത്.
ദേശീയപാത കുറുകെ കടക്കുകയായിരുന്ന
സിനിയെ തൃശ്ശൂർ ഭാഗത്തേക്ക്
പോവുകയായിരുന്ന ബൈക്ക് ഇടിച്ചാണ്
അപകടം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരുന്ന
കാളത്തോട് സ്വദേശി അഖിലിനും ഒപ്പം
ഉണ്ടായിരുന്ന അതുൽ കൃഷ്ണയ്ക്കും
പരുക്കേറ്റു. സിനിയുടെ ഭർത്താവ് ഷാജിയും
ഡോൺ ബോസ്കോ സ്കൂളിലെ
ജീവനക്കാരനാണ്. മകൻ ഷിൻസ് ഇതേ
സ്കൂളിലെ ആറാം ക്ലാസ്
വിദ്യാർത്ഥിയുമാണ്.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് 👇
PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE തൃശ്ശൂർ പട്ടിക്കാട്
9656701101 , 9496307101