പത്ര വിതരണത്തിനിടെ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഏജന്റ് മരിച്ചു



പത്തനംതിട്ട  കോന്നി കെ എസ് ആര്‍ ടി സി ബസ്സിടിച്ച്‌ പത്രം ഏജന്റ് മരിച്ചു.കലഞ്ഞൂര്‍ പാലമല കാഞ്ഞിരമുകള്‍ വീട്ടില്‍ അജി പാലമല (47) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.45 ന് കലഞ്ഞൂര്‍ ഐ എച്ച്‌ ആര്‍ ഡി കോളജിന് മുന്നിലായിരുന്നു അപകടം.


പത്രവിതരണത്തിനിടയില്‍ അമിത വേഗത്തിലെത്തിയ കെ എസ് ആര്‍ ടി സി ബസ്സിടിക്കുകയായിരുന്നു. കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അജി മരണപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post