ഓഞ്ചിയം> ദേശീയപാത കൈനാട്ടിയിലെ ഓട്ടോറിക്ഷ കുഴിയില്‍ മറിഞ്ഞ് പരിക്കേറ്റ റിട്ട. അധ്യാപിക മരിച്ചു. ഒഞ്ചിയം പടിഞ്ഞാറെ പുനത്തില് (നെല്ലാച്ചേരി കാറ്റാടിമ്മല്) ലീലയാണ് (64) മരിച്ചത്.
ഓര്‍ക്കാട്ടേരി എല്‍പി സ്കൂള്‍ അധ്യാപികയായിരുന്നു. വെള്ളി രാത്രി വീട്ടില്‍ നിന്ന് വീണു പരിക്കേറ്റതിനെ തുടര്‍ന്നു ഭര്ത്താവ് കുമാരനൊപ്പം ഡോക്ടറെ കാണാന് പോകുമ്ബോഴാണ് അപകടം.
പെന്ഷനേഴ്സ് അസോസിയേഷന് ഭാരവാഹിയും ഓര്‍ക്കാട്ടേരി എല്‍പി സ്കൂള്‍ റിട്ട. അധ്യാപകനുമായ കുമാരനും പരിക്കുണ്ട്. സാരമായി പരിക്കേറ്റ ലീലയെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്: ലിഷ, ലീഗിഷ. മരുമക്കള്: സജീവന് കൈനാട്ടി, ഷാജു ഒഞ്ചിയം. സഹോദരങ്ങള്: ശാരദ, രാധ, കമല, അജിത, പ്രമോദ്.
