മലപ്പുറം തേഞ്ഞിപ്പലം അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സര്‍വകലാശാല ജീവനക്കാരന്‍ മരിച്ചു. കലിക്കറ്റ് സര്‍വ്വകലാശാല ലൈബ്രററി അസിസ്റ്റന്‍്റ് സെക്ഷന്‍ ഓഫീസര്‍ ആലപ്പുഴ ചേര്‍ത്തല ശങ്കരമംഗലം പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ മകന്‍ മധുസൂദനന്‍ (54) ആണ് മരിച്ചത്.
കഴിഞ്ഞ 30ന് ഉച്ചക്ക് കലിക്കറ്റ് യൂനിവേഴ്സിറ്റി സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സ്റ്റോറിന് മുമ്ബില്‍ ദേശീയ പാതയില്‍ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പരേതയായ ലീലാമ്മ. സഹോദരങ്ങള്‍: ഗീത, പ്രതാപ് കുമാര്‍, സിന്ധു, പരേതനായ ലക്ഷ്മണകുമാര്‍.
