കോഴിക്കോട്: പന്നിക്കുവച്ച വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. വടകരപതി മേനോൻപാറയിൽ നെൽകൃഷിക്ക് ചുറ്റും വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്. മേനോൻപാറ പരേതനായ ചന്ദ്രൻപിള്ളയുടെ മകൻ സന്തോഷ് കുമാർ (46) ആണ് മരിച്ചത്. വടകരപതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബിയുടെ ഭർത്യസഹോദരനാണ്.