തിരുവനന്തപുരം പൊത്തന്‍കോട്: നിയന്ത്രണം തെറ്റിയ കാര്‍ ഇഷ്ടികയുമായി വന്ന ലോറിയില്‍ ഇടിച്ച് രണ്ടു വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടായിക്കോണം കൂനയില്‍ ക്ഷേത്രത്തിന് സമീപം ഒരുവാമൂല കലുങ്കിലായിരുന്നു അപകടം നടന്നത്. പോത്തന്‍കോട് ഭാഗത്തുനിന്നും ഇഷ്ടിക കയറ്റിവന്ന ലോറിയില്‍ കഴക്കൂട്ടം ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേയ്ക്ക് പോയ കാര്‍ നിയന്ത്രണം തെറ്റി ലോറിയുടെ വലതുഭാഗത്ത് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
കഴക്കൂട്ടം ഭാഗത്തു നിന്നും വന്ന കാറിലെ ഡ്രൈവറായ ഡോക്ടര്‍ താരിക് റോഷന്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിലെ വിരലിനു സാരമായി പരിക്കേറ്റ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ രമണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.